ചാവക്കാട്: ജനങ്ങളെ വിഭജിക്കുന്നവരാണ് സംഘപരിവാറെന്ന് പ്രിയങ്ക ഗാന്ധി. യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അധികാരമാണ് ഇവരുടെ പ്രധാന ലക്ഷ്യം. കോർപ്പറേറ്റ് സുഹൃത്തുകളോടാണ് ഇവർക്ക് താൽപര്യം. ദുരിത കാലത്ത് കേരള സർക്കാർ ജനങ്ങൾക്കൊപ്പം നിന്നില്ലെന്ന് പറഞ്ഞ പ്രിയങ്ക മൽസ്യ തൊഴിലാളികളുടെ ഉപജീവനമാർഗത്തെ കേരള സർക്കാർ വിൽപ്പന നടത്തിയെന്നും ആരോപിച്ചു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ദരിദ്രകുടുംബത്തിന് മാസംതോറും 6000 രൂപ നൽകും. 40 നും 60 ഇടയിലുള്ള വീട്ടമ്മമാർക്ക് ഓരോ മാസവും 2000 രൂപ നൽകുമെന്നും പ്രിയങ്ക വാഗ്ദാനം നൽകി. ജോജി വിജയകുമാർ പ്രസംഗം പരിഭാഷപ്പെടുത്തി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി.
ഗുരുവായൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ, മണലൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വിജയ്ഹരി, ടി.എൻ പ്രതാപൻ, എം.പി വിൻസെന്റ്, പി.കെ അബൂബക്കർ ഹാജി, പി യതീന്ദ്രദാസ്, സി.എച്ച് റഷീദ്, സി.എ ഗോപ പ്രതാപൻ, പി.എം അമീർ, അഡ്വ. അജിത്ത്, കെ.പി ഉമ്മർ, ജലീൽ വലിയകത്ത്, ബീനാ രവിശങ്കർ, ആർ.പി ബഷീർ, ഫസലുൽ അലി, കെ.വി ഷാനവാസ്, വി മുഹമ്മദ് ഗസ്സാലി, സി.എ മുഹമ്മദ് റഷീദ്, എ.കെ അബ്ദുൽ കരീം, ഹസീന താജുദ്ദീൻ, ലത്തീഫ് പാലയൂർ, എ.എം അലാവുദ്ദീൻ എന്നിവർ പങ്കെടുത്തു