Wednesday, November 13, 2024

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.മെഹബൂബ് അലി മുസ്ലിം ലീഗിൽ നിന്നും രാജിവെച്ചു

ചാവക്കാട്: മുസ്ലിം ലീഗ്  സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.മെഹബൂബ് അലി മുസ്ലിം ലീഗിൽ നിന്നും രാജിവെച്ചു. ഇനി സിപി.എമ്മും എൽ ഡി എഫുമായി സഹകരിച്ച് പ്രവർത്തിക്കും. മുസ്ലിം ലീഗിൻ്റെ അവസര വാദ നിലപാടിലും വർഗ്ഗീയഫാസിസ്റ്റുകളോട് സന്ധി ചെയ്യുന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാടിലും പ്രതിഷേധിച്ചാണ് രാജിയെന്ന് മെഹബൂബ്  അലി പറഞ്ഞു.  എൽ ഡി എഫ് ചാവക്കാട് നഗരസഭ റാലിയിലും പൊതുസമ്മേളനത്തിലും വച്ച്  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്വീകരിച്ചു.കെ വി അബ്ദുൾ ഖാദർ എം എൽ എ അധ്യക്ഷനായി.സ്ഥാനാർത്ഥി എൻ കെ അക്ബർ പങ്കെടുത്തു. സി പി ഐ എം ജില്ല സെക്രട്ടറി എം എം വർഗ്ഗിസ്, സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്, എൽ ഡി എഫ്നേതാക്കളായ സി സുമേഷ്, എം കൃഷ്ണദാസ്, എം എ ഹരിസ് ബാബു, ഷീജ പ്രശാന്ത്, പി ഐ സൈമൺ, പി ടി കുഞ്ഞിമുഹമ്മദ്, ഇ പി സുരേഷ് കുമാർ, അഡ്വ.പി മുഹമ്മദ് ബഷീർ, ലാസർ പേരകം, സി കെ രാധാകൃഷ്ണൻ , ടി ടി ശിവദാസൻ, ടി വി സുരേന്ദ്രൻ, ഫിറോസ് പി തൈപ്പറമ്പിൽ, ശോഭരാജൻ, കെ മോഹൻ ദാസ് ,സി വി ശ്രീനിവാസൻ , വി ടി മായാ മോഹനൻ, ,എന്നിവർ സംസാരിച്ചു. എ എച്ച് അക്ബർ സ്വാഗതവും എ കെ സതീന്ദ്രൻ നന്ദിയും പറഞ്ഞു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments