തൃശൂർ: ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ജോൺ രാജിവെച്ചു. പാർട്ടിയുടെ പ്രാഥമികാംഗത്വവും ഒഴിഞ്ഞ പി.കെ. ജോൺ, സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘടനാ പദവികൾക്കോ തെരഞ്ഞെടുപ്പിൽ സീറ്റിന് വേണ്ടിയോ ഇതുവരെ നേതാക്കളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, അർഹതയുള്ളവരെ അംഗീകരിക്കാൻ പാർട്ടി സംസ്ഥാന, ജില്ല നേതൃത്വവും തൃശൂർ എം.പിയും തയാറാവുന്നില്ല. ജില്ലയിൽ നിരവധി കോൺഗ്രസ് പ്രവർത്തകരുടെ അനുഭവമാണിതെന്നും പി.കെ. ജോൺ പറഞ്ഞു. 1986ൽ തൃശൂർ കേരളവർമ്മ കോളജിൽ കെ.എസ്.യു-എസ് പ്രവർത്തകനായി തുടങ്ങിയ ജോൺ പിന്നീട് കെ.എസ്.യു-എസ് സംസ്ഥാന പ്രസിഡന്‍റായി. തുടർന്നാണ് കോൺഗ്രസിൽ എത്തിയത്.
കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാവും എ.ഐ.സി.സി അംഗവുമായ സി.ഐ സെബാസ്റ്റിൻ കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്നിരുന്നു.തൃശൂർ: ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ജോൺ രാജിവെച്ചു. പാർട്ടിയുടെ പ്രാഥമികാംഗത്വവും ഒഴിഞ്ഞ പി.കെ. ജോൺ, സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘടനാ പദവികൾക്കോ തെരഞ്ഞെടുപ്പിൽ സീറ്റിന് വേണ്ടിയോ ഇതുവരെ നേതാക്കളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, അർഹതയുള്ളവരെ അംഗീകരിക്കാൻ പാർട്ടി സംസ്ഥാന, ജില്ല നേതൃത്വവും തൃശൂർ എം.പിയും തയാറാവുന്നില്ല. ജില്ലയിൽ നിരവധി കോൺഗ്രസ് പ്രവർത്തകരുടെ അനുഭവമാണിതെന്നും പി.കെ. ജോൺ പറഞ്ഞു. 1986ൽ തൃശൂർ കേരളവർമ്മ കോളജിൽ കെ.എസ്.യു-എസ് പ്രവർത്തകനായി തുടങ്ങിയ ജോൺ പിന്നീട് കെ.എസ്.യു-എസ് സംസ്ഥാന പ്രസിഡന്‍റായി. തുടർന്നാണ് കോൺഗ്രസിൽ എത്തിയത്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാവും എ.ഐ.സി.സി അംഗവുമായ സി.ഐ സെബാസ്റ്റിൻ കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്നിരുന്നു.