ഗുരുവായൂർ: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ മത്സരരംഗത്തുള്ളത് ആറു സ്ഥാനാർത്ഥികൾ. എൻ.കെ അക്ബർ – സി.പി.ഐ (എം), അഡ്വ. കെ.എൻ.എ ഖാദർ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, അഷ്‌റഫ് വടക്കൂട്ട് – സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ), എം കുമാർ – സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ, ദിലീപ് നായർ – ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി, ആന്റണി – (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുള്ളത്. എൻ.ഡി.എ സ്ഥാനാർഥി അഡ്വ. സി നിവേദിത സുബ്രഹ്മണ്യന്റെ പത്രിക തള്ളിയിരുന്നു.