Friday, September 20, 2024

കഴിഞ്ഞ അഞ്ചു വർഷം കേരള ഭരണം നിയന്ത്രിച്ചത് വിദേശ കുത്തകകളാണെന്ന് സി.എച്ച് റഷീദ്

കടപ്പുറം: പിണറായി വിജയൻ കേരളം ഭരിച്ചപ്പോൾ നിയന്ത്രണം മുഴുവൻ കൺസൾട്ടിയുടെ മറവിൽ വിദേശ കുത്തകകൾക്ക് നൽകിയെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് അഭിപ്രായപ്പെട്ടു.

മുസ്‌ലിം സ്ഥാപക ദിനത്തിൽ യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി അഞ്ചങ്ങാടി സെന്ററിൽ സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഈ ഭരണം ആരംഭിച്ചത് മുതൽ വൻകിട കുത്തകകൾ തിരുവനന്തപുരം കേന്ദ്രീകരിച്ചു. മന്ത്രി പുത്രന്മാരും ബന്ധുക്കളും ഈ കൂട്ടുകെട്ടുകളുടെ ഏജന്റുമാർ ആയി.. സ്പിൻഗ്ലെർ അഴിമതിക്ക്‌ കൂട്ടുപിടിച്ചവർ തന്നെയാണ് അഴകടൽ മത്സ്യബന്ധനം അമേരിക്കൻ കുത്തകൾക്ക് ഏല്പിക്കാനുള്ള ശ്രമങ്ങളുടെ പിന്നിലും. മത്സ്യ തൊഴിലാളികളെ ഒറ്റിയ സർക്കാരിനെ ഇടതു പക്ഷമെന്നു വിളിക്കാൻ ലജ്ജയുണ്ടെന്നും റഷീദ് പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഇബ്രാഹിം അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി നൗഷാദ് തെരുവത്ത്, മണ്ഡലം പ്രസിഡന്റ് സുഹൈൽ തങ്ങൾ, യൂത്ത് ലീഗ് നേതാക്കളായ മുനീർ കടവിൽ, ആരിഫ് വട്ടേക്കാട്, പി.എ അൻവർ, ഷബീർ പുതിയങ്ങാടി, റിയാസ് പൊന്നക്കാരൻ, നാസർ ആറങ്ങാടി, ഷൗക്കത്ത് തൊട്ടാപ്പ്, ഹകീം കുമാരൻപടി,പി.എച്ച് തൗഫീഖ് എന്നിവർ സംസാരിച്ചു,

യൂത്ത് ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി പി.എ അഷ്‌കർ അലി സ്വാഗതവും ട്രഷറർ പി.കെ അലി നന്ദിയും പറഞ്ഞു

യുവസംഗമത്തിന് മുന്നോടിയായി യൂത്ത് ലീഗ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ  അഞ്ചങ്ങാടി വളവിൽ  അഞ്ചങ്ങാടി സെന്ററിലേക്ക് പ്രകടനവും നടന്നു. യൂത്ത് ലീഗ് നേതാക്കളായ മുഹമ്മദ് നാസിഫ്, പി.ടി അഫ്സൽ, ഷമീർ മുനക്കകടവ്, പി.എം ഷാജഹാൻ, സി.എം ഷമീർ, കെ.എം ജിംഷാദ്, അലി തൊട്ടാപ്പ്, ഇബ്രാഹിം തൊട്ടാപ്പ്, ലുക്മാൻ കറുകമാട് എന്നിവർ നേതൃത്വം നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments