Saturday, September 21, 2024

ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കരുത്: മുജാഹിദ് ഏരിയാ കൺവെൻഷൻ

ചാവക്കാട് : പൊതു തെരഞ്ഞെടുപ്പുകളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കാതിരിക്കാൻ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തൃശ്ശൂർ ജില്ലാ സമിതി സംഘടിപ്പിച്ച മുജാഹിദ് ഏരിയാ സംഗമം ആവശ്യപ്പെട്ടു. ഏപ്രിൽ 8,9,10,11 തിയ്യതികളിലായി ‘നിർഭയ ജീവിതം, സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തിൽ നടക്കുന്ന ഓൺലൈൻ കോൺഫറൻസിന്റെ ഭാഗമായാണ് ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പിലെ വിജയം എന്നതിലുപരി സമൂഹത്തിന് വലിയ സന്ദേശം നൽകുന്ന വിധത്തിലായിരിക്കണം സ്ഥാനാർത്ഥി നിർണ്ണയം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യം തകർത്ത് വോട്ട് വിഭജനം ലക്ഷ്യമാക്കുന്നവരെ തിരിച്ചറിയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

മന്ദലംകുന്ന് സലഫി മദ്രസാ ഹാളിൽ നടന്ന കൺവെൻഷൻ വിസ്ഡം സംസ്ഥാന പ്രവർത്തക സമിതിയംഗം നബീൽ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹൈദരലി മന്ദലംകുന്ന് അധ്യക്ഷത വഹിച്ചു.

വിസ്ഡം ഓൺലൈൻ കോൺഫറൻസിൻ്റെ സമാപന സമ്മേളനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തത്സമയ പ്രദർശനം സംഘടിപ്പിക്കും. 14 ന് നടക്കുന്ന ഹദീസ് വെബിനാർ, 21 ന് നടക്കുന്ന പെൻഷനേഴ്സ് സമ്മേളനം, മണ്ഡലം ജനറൽ കൗൺസിൽ തുടങ്ങിയ പദ്ധതികൾക്ക് സംഗമം അന്തിമ രൂപം നൽകി.

വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നിഷാദ് സലഫി, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന സെക്രട്ടറി ശമീൽ മഞ്ചേരി എന്നിവർ പ്രസംഗിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി അശ്റഫ് സുല്ലമി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് ഹാരിസ് കൊടുങ്ങല്ലൂർ, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി പി.ബി ഫസീഹ് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments