തൃശൂർ: വെസ്റ്റ് ഫോർട്ടിലെ ഇൻഡസ് എഡ്യൂക്കേഷനിൽ മെഡിക്കൽ കോഡിങ് ഉദ്യോഗാർത്ഥികൾക്കായി റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു.
ചെന്നൈയിലെ എപ്പിസോഴ്സ് കമ്പനിയിലേക്കായിരുന്നു ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്. 200 ൽ പരം രജിസ്ട്രേഷനുകളിൽ നിന്നായി 75 ഉദ്യോഗാർഥികൾ കൂടിക്കാഴ്ചയിൽ പങ്കാളികളായി. ഇവരിൽ നിന്ന് 31 ഉദ്യോഗാർഥികൾ എപ്പിസോഴ്സ് കമ്പനിയിലെ മെഡിക്കൽ കോഡിംഗ് ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു ഘട്ടമായിട്ടാണ് കൂടികാഴ്ച നടന്നത്. ആദ്യ റൗണ്ട് ഓൺലൈൻ റിട്ടൻ ടെസ്റ്റ്, പിന്നീട് ടെക്‌നിക്കൽ ഇന്റർവ്യൂ എന്നിവ നടത്തി ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 31 പേരാണ് അവസാനമായി നടന്ന എച്ച്.ആർ . കൂടിക്കാഴ്ചയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മെഡിക്കൽ കോഡർസ് വിത് CPC, NON CPC മെഡിക്കൽ അല്ലെങ്കിൽ പാരമെഡിക്കൽ, ലൈഫ് സയൻസ് വിത് മെഡിക്കൽ കോഡിംഗ് ബിരുദം എന്നിവയായിരുന്നു യോഗ്യതകൾ. മെഡിക്കൽ കോഡിങ് കോഴ്സുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9633 62 06 54 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.