തൃശൂർ: വനിതാ പോലീസുദ്യോഗസ്ഥ കോവിഡ് ചികിൽസയിലിരിക്കെ മരിച്ചു. കുന്നംകുളം സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. ഉഷയാണ് മരിച്ചത്. കോവിഡ് ബാധിച്ച് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭർത്താവ് ബാലൻ പോലീസിൽ വിജിലൻസ് വിഭാഗത്തിൽ എസ്.ഐ ആണ്. സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കലാമണ്ഡലം ഭരണസമിതിയംഗവുമായ ടി.കെ.വാസുവിന്റെ സഹോദരനാണ് ബാലൻ.