തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം കഴിഞ്ഞ വർഷത്തേതിനേക്കാൾ വിപുലമായി നടത്താൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ പൂരം നടത്താൻ ഉന്നതതല യോഗത്തിൽ ധാരണയായി. ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം അധികൃതർ തുടങ്ങിയവരാണ് ഉന്നതതല യോഗത്തിൽ പങ്കെടുത്തത്.
എത്രത്തോളം ജനപങ്കാളിത്തം പൂരത്തിൽ വേണമെന്നതടക്കമുള്ള കാര്യങ്ങൾ തുടർ യോഗങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനിക്കും. മാർച്ചോടെ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. പൂരം പ്രദർശനം നടത്താനും നിലവിൽ ദേവസ്വം അധികൃതർക്ക് അനുമതി നൽകിയിട്ടുണ്ട്. മന്ത്രി വി.എസ്.സുനിൽ കുമാറിന്റെ അധ്യക്ഷതയിലാണ് ഉന്നതതല യോഗം ചേർന്നത്.