Wednesday, April 2, 2025

അകലാട് സ്വദേശിനി മര്‍വയെ ഡി.വൈ.എഫ്.ഐ പുന്നയൂര്‍ മേഖല കമ്മറ്റി ആദരിച്ചു

പുന്നയൂർ: എട്ടാം ക്ലാസുകാരി അകലാട് സ്വദേശിനി മര്‍വയെ ഡി.വൈ.എഫ്.ഐ പുന്നയൂര്‍ മേഖല കമ്മറ്റി ആദരിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച പന്ത്രണ്ടാമത് ബഡ്ജറ്റിലെ എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ബാക്ക് കവറിൽ മര്‍വ വരച്ച ചിത്രം ഇടം നേടിയിരുന്നു. ഡിവൈഎഫ്‌ഐ പുന്നയൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മര്‍വയുടെ വീട്ടിലെത്തി നടത്തിയ ആദരചടങ്ങില്‍ മേഖല സെക്രട്ടറി കെ.പി.ഷാജി, പ്രസിഡന്റ് ഷാജി കൊഞ്ചാടത്ത്, ചാവക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം ഫാരിഷ, മേഖല ട്രഷറര്‍ വര്‍ഷ, മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് മഷ്ഹൂര്‍ ഖാന്‍,യൂണിറ്റ് സെക്രട്ടറി ശ്യാം, പ്രസിഡന്റ് ബൈജു എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments