ചാവക്കാട്: പാലുവായിൽ യുവാവിനെ കാറിലെത്തിയ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേർ പൊലീസ് പിടിയിലായി. പാവറട്ടി മരുതയൂർ കൊച്ചാത്തിൽ വീട്ടിൽ വൈശാഖ് (23), പൊന്നാനി പുളിക്കക്കടവ് പനക്കൽ വീട്ടിൽ ജിതിൻ (24), പാവറട്ടി മരുതയൂർ മാത്രം കോട്ട വീട്ടിൽ ജിഷ്ണുപാൽ ( 25 ), പാലുവായ് വിളക്കാട്ടുപാടം കുരിക്കൾ വീട്ടിൽ ശബരിനാഥ് ( 26) എന്നിവരെയാണ്
തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസിപി ബാബു കെ തോമസ്, ചാവക്കാട് ഇൻസ്പെക്ടർ എസ് അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ ചാവക്കാട് എസ്.ഐമാരായ യു.കെ ഷാജഹാൻ, കെ.പി ആനന്ദ്, ഷാഡോ പോലീസ് എസ് ഐ മാരായ ടി.ആർ ഗ്ലാഡ്സൺ, പി.സി സുനിൽ, പി രാജൻ, എൻ.ജി സുവൃതകുമാർ, പി.എം റാഫി, എ.എസ്.ഐമാരായ പി രാകേഷ് , കെ ഗോപാലകൃഷ്ണൻ , സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ടി.വി ജീവൻ , പി കെ പഴനി സ്വാമി, സി പി ഒ മാരായ എം.എസ് ലികേഷ് , കെ.ബി വിപിൻദാസ് , ചാവക്കാട് പോലീസ് സ്റ്റേഷനിലെ എ.എസ് ഐ മാരായ സജിത്ത്, സുനു, സീനിയർ സിപിഒ മാരായ പ്രജീഷ്, എം.എ ജിജി, ഷുക്കൂർ , സി പി ഒ മാരായ കെ ആശിഷ്, എസ് ശരത്, മിഥുൻ, സതീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘത്തിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 12ന് രാവിലെ ആറു മണിയോടെയാണ് പാലുവായ് കരുമാഞ്ചേരി വീട്ടിൽ അജിത്ത് കുമാറിന്റെ മകൻ അർജുൻ രാജിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടു പോയത്. വാർത്ത ഉടൻ തന്നെ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഘം അർജുൻ രാജിനെ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ഇറക്കി വിട്ടു. ഇവിടെ നിന്നും യുവാവ് ഓട്ടോറിക്ഷയിൽ തിരിച്ച് വീട്ടിലെത്തുകയായിരുന്നു. അതേസമയം പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോയിരുന്നു. പ്രതികളിലൊരാളായ ജിഷ്ണുപാലിന്റെ ജ്യേഷ്ഠൻ ജിത്തുപാലും അർജുൻ രാജും തമ്മിൽ രണ്ടു വർഷമായി തുടരുന്ന ബിസിനസ് തർക്കങ്ങളുടെയും സാമ്പത്തിക തർക്കങ്ങളുടെയും തുടർച്ചയാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പോലീസ് പറഞ്ഞു.