പുന്നയൂർക്കുളം: പത്താം ക്ലാസിൽ പഠിക്കുന്ന്ന അണ്ടത്തോട് സ്വദേശിയായ വി വിദ്യാർഥിനിക്ക് ഓൺലൈയി പഠിക്കുന്നതിന് മൊബൈൽ നൽകി വടക്കേക്കാട് ജനമൈത്രി പോലീസ് വീണ്ടും. പഠിക്കാൻ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പഠിപ്പിച്ച് മുഖ്യധാരയിലെക്ക് എത്തിക്കുന്ന ഹോപ്പ് പദ്ധതിയിലുടെ വിദ്യാർഥിനിക്ക് റ്റ്യൂഷനും ഓൺലൈനായി നൽകാൻ സൗകര്യമേർപ്പെടുത്തി. സ്റേറഷനിൽ സംഘടിിപ്പിച്ചാ ചsങ്ങിൽ സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ എം. സുരേന്ദ്രൻ മൊബൈൽ വിദ്യാർഥിനിയുടെ രക്ഷിതാവിന് കൈമാറി .
സേവാഫ് ചാരിറ്റബിൾ സൊസൈറ്റിയാണ് ഇതിനായി വടക്കേകാട് ജനമൈത്രി പോലീസുമായി സഹകരിച്ചത്. എസ്.ഐ. രാജീവ്, ജനമൈത്രി ബീറ്റ് ഓഫീസർ ഫിറോസ് സേവാഫ് ഭാരവാഹികളായ ഉമ്മർ കടിക്കാട്, പി.കെ. മുഹമ്മദ്, സകരിയ്യ, സലീം ആറ്റുപുറം, ഹാരിസ്, സുനിൽ ചെറായി തുടങ്ങിയവർ പങ്കെടുത്തു.