കുന്നംകുളം: പ്രസവാനന്തരമുണ്ടായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന നഴ്‌സ് മരിച്ചു. മരത്തംക്കോട് ചിറ്റിലപ്പിള്ളി വര്‍ഗ്ഗീസിന്റെ മകളും ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡില്‍ ജോണിയുടെ ഭാര്യയുമായ 33 വയസ്സുള്ള വില്‍സിയാണ് മരിച്ചത്. 20 ദിവസം മുമ്പ് കുന്നംകുളം താലൂക്കാശുപത്രിയിലാണ് ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രക്തധമനിക്കുണ്ടായ തകരാറിന് ചികിത്സയിലായിരുന്നു. അല്‍ഫോണ്‍സയാണ് മാതാവ്. മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുണ്ട്.