Friday, September 20, 2024

ഒരുമനയൂരിൽ വർക്ക് ഷോപ്പിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവിൽ ചെറുപുഷ്പം ദേവാലയത്തിന് മുന്നിലെ കാർ വർക്ക് ഷോപ്പിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം അടുപുട്ടി പോർക്കുളം വീട്ടിൽ 50 വയസുള്ള ബിജുവാണ് മരിച്ചത്. വർക്ക് ഷോപ്പിൽ വെൽഡിങ് ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് ഇയാളെ വർക്ഷോപ്പിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. നാട്ടുകാർ
വിവരമറിയിച്ചതിനെ തുടർന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments