Saturday, November 23, 2024

ഗുരുവായൂരിൽ ചടങ്ങ് മാത്രമായി പഞ്ചരത്ന കീർത്തനാലാപനം

ഗുരുവായൂർ: ക്ഷേത്രത്തിൽ ഏകാദശീആഘോഷത്തിൻ്റെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിൽ പഞ്ചരത്ന കീർത്തനാലാപനം ചടങ്ങ് മാത്രമായി നടന്നു. നൂറോളം സംഗീതജ്ഞർ പങ്കെടുക്കുന്ന ചടങ്ങിൽ 11 പേർ മാത്രമാണ് പങ്കെടുത്തത്. നാളെയാണ് ഗുരുവായൂർ ഏകാദശി. ഗുരുവായൂർ ദേവസ്വത്തിൻ്റെ ചെമ്പൈ പുരസ്കാരം പ്രശസ്ത സംഗീതജ്ഞനായ മണ്ണൂർ രാജകുമാരനുണ്ണിക്ക് നൽകിയ ശേഷം മേൽപത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സംഗീത മണ്ഡപത്തിൽ മണ്ണൂർ രാജകുമാരനുണ്ണിയുടെ തന്നെ നേതൃത്വത്തിലാണ് പഞ്ചരത്ന കീർത്തനാലാപനം നടന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments