തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനൽകാൻ എൻഫോഴ്സ്മന്റ് ഡയറാക്ടറേറ്റ് നിർബന്ധിക്കുന്നതായി സ്വപ്ന സുരേഷ്. കേസിൽ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് കേന്ദ്ര ഏജൻസിയുടെ സമ്മർദ്ദമെന്നും സ്വപ്ന പറയുന്നു. ഓൺലെൻ മാധ്യമമായ ‘ദ ക്യൂ’ ആണ് ശബ്ദരേഖ പുറത്തുവിട്ടത്.
ശബ്ദരേഖ …..👇
സ്വപ്നയുടെ ശബ്ദരേഖയിൽ പറയുന്നതിങ്ങനെ: ‘അവര് ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്റ് വായിക്കാന് തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്ക്രോൾ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാൻ പറഞ്ഞേ. ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയില് കൊടുത്തിരിക്കുന്ന സ്റ്റേറ്റ്മെന്റിൽ ഞാൻ ശിവശങ്കറിന്റെ കൂടെ ഒക്ടോബറിൽ യു.എ.ഇയില് പോയി സി.എമ്മിന് വേണ്ടി ഫിനാൻഷ്യൽ നെഗോസിയേഷൻ ചെയ്തിട്ടുണ്ടെന്ന്, എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാൻ. ഞാൻ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു, ഇനി അവര് ചെലപ്പോ ജയിലില് വരും വീണ്ടും എന്നും പറഞ്ഞുകൊണ്ട് ഒരു പാട് ഫോഴ്സ് ചെയ്തു. പക്ഷേ കോടതിയില് ഇങ്ങനെ പ്രശ്നം ഉണ്ടാക്കിയത് കൊണ്ടേ”.
36 സെക്കൻഡ് ദൈർഘ്യമുള്ള വോയ്സ് റെക്കോർഡ് ആണ് പുറത്തു വന്നിരിക്കുന്നത്. ഇത് സ്വപ്നയുടേത് തന്നെയാണെന്നോ സ്വപ്ന ആരോടാണ് സംസാരിച്ചതെന്നോ വ്യക്തമല്ല.