ചാവക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് വിവിധ പാർട്ടി പ്രതിനിധികളായി മൽസരിക്കുന്ന ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് കെട്ടിവയ്ക്കുന്ന പണം നൽകി മർച്ചന്റ്സ് അസോസിയേഷൻ. ചാവക്കാട് മുൻസിപ്പാലിറ്റിയിലെ അഞ്ച് പേർക്കും ഒരുമനയൂർ പഞ്ചായത്തിൽ രണ്ടുപേർക്കുമാണ് മർച്ചൻ അസോസിയേഷൻ കെട്ടിവെക്കാനുള്ള തുക നൽകിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ പ്രസിഡൻറ് കെ വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.കെ സേതുമാധവൻ, വൈസ് പ്രസിഡന്റ് കെ.എൻ സുധീർ, സെക്രട്ടറിമാരായ പി.എസ് അക്ബർ, എ.എസ് രാജൻ, എന്നിവർ സംസാരിച്ചു.