ചാവക്കാട്: ചാവക്കാട് – ചേറ്റുവ ദേശീയപാതയിൽ ഒരുമനയൂർ വില്യംസിൽ റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽനിന്ന് തെറിച്ചുവീണ് യുവാവിന് പരിക്കേറ്റു. മരത്തംകോട് സ്വദേശി വാലിപറമ്പിൽ വീട്ടിൽ വിഷ്ണു (27)വിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 12.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ചാവക്കാട് കൺസോൾ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് മുതുവുട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

                                    