ഇന്ന് (വെള്ളിയാഴ്ച്ച 06/11/2020) വൈകിട്ട്ഞ്ച ഏഴിന് കടപ്പുറം അഞ്ചങ്ങാടി ശിഹാബ് തങ്ങൾ മെമ്മോറിയൽ വഫിയ കാമ്പസിൽ സംഘടിപ്പിക്കുന്ന പരിപാടി പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.
ചാവക്കാട്: കോവിഡ് ലോക് ഡൗൺ കാലത്ത്
യുവകവിയും പണ്ഡിതനുമായ ഷഫീക്ക് ഫൈസി കായംകുളത്തിൻ്റെ ഫേസ്ബുക്ക് ലൈവ് പ്രഭാഷണം ‘പ്രകാശ വചനം’ നൂറാം ദിവസത്തിലേക്ക്.
കോവിഡ് വ്യാപന നിയന്ത്രണ പശ്ചാത്തലത്തിൽ പള്ളികളും മഹല്ലുകളുമുൾപ്പടെ
മതപ്രഭാഷണങ്ങൾ നിർത്തിവെച്ചപ്പോഴാണ് അറിവിൻ്റെ വെളിച്ചം പകർന്ന് ഷഫീഖ് ഫൈസി സമൂഹമാധ്യമത്തിൽ സാന്നിധ്യമുറപ്പിച്ചത്. കവിതകളോടും കവികളോടും ഏറെ താൽപ്പര്യമുള്ളയാളാണ് ഫൈസി. കവികളായ വയലാറിൻ്റെ നാട്ടിൽ നിന്ന് ചേറ്റുവ പരീക്കുട്ടിയുടെ പാദസ്പർശമേറ്റ കടപ്പുറം അഞ്ചങ്ങാടി മഹല്ല് ഖത്തീബായി തുടരുന്ന ഷഫീഖ് ഫൈസിക്ക് ഫേസ്ബുക്ക് കവിതക ളുടെ പ്രകാശന മാധ്യമമായിരുന്നു. സമസ്ത യുവജന വിദ്യാർഥി സംഘടനകളിലും സജീവ സാന്നിധ്യമായ ഇദ്ദേഹത്തിൻ്റെ പ്രഭാഷണ ചാതുരിയാണ് ‘പ്രകാശ വചനം’. ലൈവ് പ്രഭാഷണ പരിപാടിയിൽ നാട്ടുകാർക്കൊപ്പം പ്രവാസികളുമായ ആയിരങ്ങളാണ് നിത്യ ‘വ്യൂവേഴ്‌സ്’. ഖുർആൻ അവതരണ പശ്ചാത്തലം, അധ്യായങ്ങളുടെ അവതരണ സാഹചര്യം എന്നിവക്കൊപ്പം കോവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെട്ട സമകാലിക വിഷയങ്ങളും കോർത്തിണക്കിയ പ്രാർഥനാ നിർഭരമായതായിരുന്ന ഓരോ പ്രഭാഷണവും. നൂറ് ദിവസം പൂർത്തിയാക്കുന്നത് ഇന്നാണ് (വെള്ളിയാഴ്ച്ച). അഞ്ചങ്ങാടി ശിഹാബ് തങ്ങൾ മെമ്മോറിയൽ വഫിയ കാമ്പസിൽ സംഘടിപ്പിക്കുന്ന പരിപാടി പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. അൻവർ മുഹിയുദ്ധീൻ ഹുദവി മുഖ്യ പ്രഭാഷണവും ടി.എൻ. പ്രതാപൻ എം.പി, സി.എച്ച്. റഷീദ് എന്നിവർ മുഖ്യാതിഥികളുമാകും. ഒ.എം.എസ്. തങ്ങളുടെ പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിക്കുന്നത്.