1962-1983 വർഷ കാലയളവില്‍ ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ കോണറി നായകനാണ്.
ലണ്ടന്‍: സ്കോട്ടിഷ് നടനും ഓസ്കാര്‍ ജേതാവുമായ സര് തോമസ് ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. 1987-ല്‍ പുറത്തിറങ്ങിയ ദ് അണ്ടച്ചബ്ള്സിലൂടെ മികച്ച സഹനടനുള്ള ഓസ്കാര്‍ പുരസ്കാരം നേടിയിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളാണ് മരുന്ന വിവരം പുറത്ത് വിട്ടത്.ബഹമാസിലുള്ള അദ്ദേഹം ഉറക്കത്തിലാണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമിത്തിലായിരുന്നു.
ജയിംസ് ബോണ്ട് സിനിമകളിലെ ആദ്യകാല നായകന് എന്ന നിലയിലാണ് കോണറിയുടെ ആഗോള പ്രശസ്തി.
1962-1983 വർഷ കാലയളവില്‍ ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ കോണറി നായകനായി.