ഗുരുവായൂർ: സ്വർണ്ണ കള്ളകടത്തിന് കൂട്ടുനിന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. ഗുരുവായൂർ നഗരസഭ നെൻമിനി 23ാം വാർഡിൽ വാർഡ് പ്രസിഡണ്ട് കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിൽ കെ.പി.എ റഷീദ്, പ്രിയാ രാജേന്ദ്രൻ, വി.എ സുബൈർ, മിഥുൻ പൂക്കൈതക്കൽ, വി.ഡി ജോസ് എന്നിവർ നേതൃത്വംനൽകി