Friday, April 4, 2025

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയോട് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; കട്ടിലില്‍ കെട്ടിയിട്ടു, താഴെ വീണ് തലപൊട്ടിയിട്ടും തിരിഞ്ഞ്‌നോക്കിയില്ല

തൃശൂര്‍: കൊവിഡ് രോഗികളോടുള്ള ക്രൂരതയ്ക്ക് അറുതിയായില്ല. കൊവിഡ് പോസിറ്റീവായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികയെ ജീവനക്കാര്‍ കട്ടിലില്‍ കെട്ടിയിട്ടു. കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശിനി കുഞ്ഞു ബീവിക്കാണ് മെഡിക്കല്‍ കോളജിലെ കൊവിഡ് ചികിത്സാ വിഭാഗത്തില്‍ ഈ ദുരനുഭവം നേരിട്ടത്.

വീഡിയോ ….. 👇

രോഗം മൂര്‍ച്ഛിച്ചിട്ടും ജീവനക്കാര്‍ ഇവരെ തിരിഞ്ഞു നോക്കിയില്ല. അബോധാവസ്ഥയിലായ ഇവര്‍ കെട്ടിയിട്ട നിലയില്‍ കട്ടിലില്‍ നിന്ന് താഴെ വീണ് തലയ്ക്ക് പരുക്കേറ്റു. തലയ്ക്ക് ഏഴ് തുന്നലിട്ടിട്ടുണ്ട്. പല്ല് ഇളകിയതായും കണ്ണിനടിയിലും മുഖത്ത് പലഭാഗങ്ങളിലും രക്തം കട്ടപിടിച്ചതായും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ വാര്‍ഡില്‍ ചികിത്സയിലുള്ള മറ്റു രോഗികള്‍ കെട്ടിയിട്ട നിലയില്‍ താഴെ വീണ് കിടക്കുന്ന കുഞ്ഞുബീവിയുടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments