കടപ്പുറം: പുതിയങ്ങാടി ഗവ.ഫിഷറീസ് യുപി സ്കൂളിന് 1.82 കോടി രൂപ ചെലവിട്ട് പുതിയകെട്ടിടം നിർമ്മിക്കുന്നു. കെ വി അബ്ദുൾ ഖാദർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ആണ് തുക അനുവദിച്ചിട്ടുള്ളത്. സ്കൂളിൽ നടന്ന നിർമ്മാണോദ്ഘാടനം കെ വി അബ്ദുൾ ഖാദർ എംഎൽഎ നിർവ്വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി വി ഉമ്മർകുഞ്ഞി അദ്ധ്യക്ഷനായിരുന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി മുസ്താഖലി, കെ ഡി വീരമണി, അബ്ദുൾ മനാഫ്, പി.ടി.എ പ്രസിഡണ്ട് സുഹെെൽ തങ്ങൾ, പി.ഡബ്ലിയു.ഡി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ പി രാജൻ, പഞ്ചായത്ത് വൈസ് ശ്രീബ രതീഷ് , ഹെഡ്മിസ്ട്രസ് ഷിമി ആൻ്റണി എന്നിവർ സംസാരിച്ചു.