Friday, September 20, 2024

കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ്റെ സഹോദരൻ ബി.ജെ.പിയിൽ ചേർന്നു

കണ്ണൂർ: ഡി.വൈ.എഫ്.ഐ നടത്തിയ ഐതിഹാസികമായ കുത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ  പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ ശശി ബി.ജെ.പി അംഗത്വമെടുത്തതായി ബി.ജെ.പി നേതാക്കൾ അറിയിച്ചു.

കണ്ണൂരിൽ ബിജെപി തലശേരി മണ്ഡലം ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ആണ് അദ്ദേഹം അംഗത്വമെടുത്തത് . സി പിഎമ്മിൻ്റെ നിലപാടിലെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് പുഷ്പൻ്റെ സഹോദരൻ അറിയിച്ചു.

ഇനി ബിജെപിയിൽ സജീവമായി പ്രവർത്തിക്കാനാണ് തീരുമാനമെന്നുംപുഷ്പൻ്റെ സഹോദരൻ ശശി അറിയിച്ചു. ഇനിയും കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതൽ കാര്യങ്ങൾ പരസ്യമായി പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു.ബി.ജെ.പി ഓഫിസിൽ നടന്ന ചടങ്ങിൽ

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ശശിയെ പൊന്നാടയണിയിച്ച് ശശിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു കുത്തുപറമ്പിൽ ഡി.വൈ.എഫ്.ഐ നടത്തിയ വിദ്യാഭ്യാസകച്ചവട വിരുദ്ധ സമരത്തിനിടെയാണ് പുഷ്പന് പൊലിസ് വെടിയേറ്റത്. ഇതിനു ശേഷം ഇദ്ദേഹം ശയ്യാവലംബമായി കിടപ്പിലായിരുന്നു’

RELATED ARTICLES
- Advertisment -

Most Popular

Recent Comments