Friday, September 20, 2024

നീറ്റ് പരീക്ഷ റാങ്ക് ജേതാവിന് മന്ദലാംകുന്ന് വിൻഷെയർ ലൈബ്രറിയുടെ ആദരം

പുന്നയൂർ: നീറ്റ് പരീക്ഷ റാങ്ക് നേടിയ പി.എ ഷാനയെ മന്ദലാംകുന്ന് വിൻഷെയർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് മെമ്പർ എ.എം അലാവുദ്ധീൻ ഉപഹാരം നൽകി. ലൈബ്രറി പ്രസിഡണ്ട് കെ.എം. ഷെർഹബീൽ പൊന്നാടയണിയിച്ചു. ജനറൽ സെക്രട്ടറി പി.എസ് അബ്‌ദുൾ നൂർ, പി.എച്ച്‌. സാദിഖ്, ഷിബിൽ ഷുക്കൂർ, ആർ.എ ഷെഫീഖ്, പി.എം. മുസ്താഖ്, പി.എ.ഷെഹീർ എന്നിവർ പങ്കെടുത്തു. മന്ദലാംകുന്ന് കിണർ സ്വദേശി പൊള്ളകായിൽ അശറഫ് -ഐഷ ദമ്പതികളുടെ മകളാണ് ഷാന. പൊതുവിദ്യാലയത്തിൽ പഠന നടത്തിയ ഈ മിടുക്കി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments