Monday, May 19, 2025

സി.പി.എം വാടാനപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ

വാടാനപ്പള്ളി: സി.പി.എം വാടാനപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശികളായ ചക്കാണ്ടൻ സിനീഷ്, അയ്യപത്ത് ധനിൽ ,വാക്കാട്ട് ജിജിത്ത്, വാക്കാട്ട് യദു കൃഷ്ണ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് ഇവരെ കോടതി റിമാൻ്റ് ചെയ്തു.
സി.പി.എം വാടാനപ്പള്ളി ആത്മാവ് ബ്രാഞ്ച് സെക്രട്ടറി കൂളത്ത് സതീഷിനെ (47) വീട് കയറി മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ ഇവർ ഒമ്പതു മാസമായി ഒളിവിൽ കഴിയുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments