Saturday, April 11, 2026

തൃശൂർ ജില്ലയിൽ വീണ്ടും കൊലപാതകം; പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്നു; സുഹൃത്തിനും വെട്ടേറ്റു

പഴയന്നൂർ: തൃശൂർ ജില്ലയിൽ വീണ്ടും കൊലപാതകം. പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. പഴയന്നൂരിൽ ഇത് രണ്ടാമത്തെയാണ്. കഴിഞ്ഞയാഴ്ചയാണ് പരോളിലിറങ്ങിയ പീഡനക്കേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നാഴ്ചക്കിടയിൽ ഒന്പതാമത്തെ കൊലപാതകമാണ് ഇപ്പോഴുണ്ടാവുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments