Friday, September 20, 2024

ഗോപി സുന്ദര്‍ വാഗ്‍ദാനം ചെയ്തിരുന്ന ഗാനം പുറത്തെത്തി; മനോഹരമായ ഗാനാലാപനം നടത്തി ഇമ്രാൻ ഖാൻ; ഏറ്റെടുത്ത് ആസ്വാദകർ

കൊച്ചി: യുവഗായകന്‍ ഇമ്രാന്‍ ഖാന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ വാഗ്‍ദാനം ചെയ്തിരുന്ന ഗാനം പുറത്തെത്തി. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വച്ച് പാടാനുള്ള ആഗ്രഹം പങ്കുവച്ച ഇമ്രാന് വിധികര്‍ത്താവായി അവിടെയുണ്ടായിരുന്ന ഗോപി സുന്ദര്‍ അപ്പോള്‍ത്തന്നെ ഒരു പാട്ട് വാഗ്‍ദാനം ചെയ്യുകയായിരുന്നു. കൊല്ലത്ത് ഉപജീവനാര്‍ഥം ഓട്ടോറിക്ഷ ഓടിക്കുന്ന ഇമ്രാന്‍ ഖാനെത്തേടി കഴിഞ്ഞ മാസം ഗോപി സുന്ദര്‍ നേരിട്ടെത്തി പാട്ടിനെക്കുറിച്ച് സംസാരിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോ വൈറല്‍ ആയിരുന്നു. പിന്നാലെ റെക്കോര്‍ഡിംഗ് കഴിഞ്ഞ വിവരവും ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആ ഗാനമാണ് വീഡിയോ ഉള്‍പ്പെടെ ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

‘സംഗീതമേ’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. സംഗീതത്തിനൊപ്പം വീഡിയോ സംവിധാനം ചെയ്തിരിക്കുന്നതും ഗോപി സുന്ദര്‍ തന്നെ. വീഡിയോ ഛായാഗ്രഹണവും എഡിറ്റിംഗും അനന്ദു കൈപ്പള്ളി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments