ഗുരുവായൂർ: ക്ഷേത്രം വഴിപാട് കൗണ്ടറിൽ ജോലി ചെയ്യവെ പണം മോഷ്ടിച്ച ജീവനക്കാരനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടുന്നതടക്കമുള്ള നടപടികൾക്ക് കുറ്റപത്രം നൽകാനും ഇയാൾക്കെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ദേവസ്വത്തിലെ വിഷ്ണുദാസ് എന്ന ജീവനക്കാരനാണ് വിഴിപാട് കൗണ്ടറിൽ നിന്ന് 34,000 രൂപ മോഷ്ടിച്ചത്. വഴിപാട് കൗണ്ടറിൽനിന്ന് പണാപഹരണം നടത്തിയ കാര്യം യഥാസമയം റിപ്പോർട്ട് ചെയ്യാതെ വീഴ്ച വരുത്തിയ ക്ഷേത്രം സൂപ്രണ്ട്, മാനേജർ, ഡി.എ. എന്നിവരോട് വിശദീകരണം ചോദിയ്ക്കുവാനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്.

