Sunday, September 14, 2025

കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ചേലക്കര: പൂതംക്കോട്ട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമം നെന്മനത്ത് പറമ്പിൽ എൻ.കെ ഹരികൃഷ്ണ ( 31 ) നെയാണ് മുങ്ങിമരിച്ച നിലയിൽ ഇന്ന് രാത്രി 10 മണിയോടെ കണ്ടത്. വൈകീട്ട് 5 മണിയോടെയാണ് ഇയാളെ കാണാതായത്. കുളത്തിന് സമീപത്തുനിന്നും, ബൈക്ക് മൊബൈൽ ഫോൺ, പേഴ്സ്, ചെരിപ്പ്, എന്നിവ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ചേലക്കര പോലീസിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ നേരം ബൈക്കും മറ്റു വസ്തുക്കളും കുളക്കരയിൽ കണ്ടതിനാൽ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments