ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പള്ളിപ്പുറം ചൂണ്ടയിൽ ആദികൃഷണയാണ് മരിച്ചത്. അമ്മാടം സെയ്ന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് രാവിലെ ആറു മണിയോടെയാണ് ദാരുണമായി അപകടം നടന്നത്. വെങ്ങിണിശ്ശേരി ചെറാട്ട് ശിവക്ഷേത്രത്തിലെ കുളത്തിലാണ് ആദി കുളിക്കാൻ ഇറങ്ങിയത്. സുഹൃത്തുക്കളും നാട്ടുകാരും കടവിൽ ഉണ്ടായിരുന്നു. മുങ്ങിത്താണ കുട്ടിയെ തൃശ്ശൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. അച്ഛൻ: മധു. അമ്മ: രാധിക. സഹോദരി: ആദിലക്ഷ്മി.
