പോലീസ് പിടിച്ചെടുത്ത ഇരുചക്ര വാഹനങ്ങൾ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു. ചാലക്കുടി പോലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് കത്തിച്ചത്. 12 ഓളം ബൈക്കുകൾ കത്തി നശിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം. യുവാവ് വാഹനങ്ങൾക്ക് തീയിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്റ്റേഷന്റെ മതിൽ ചാടി കടന്ന യുവാവ് പെട്രോൾ ഒഴിച്ച് വാഹനങ്ങൾ കത്തിക്കുകയായിരുന്നു.
