ഗുരുവായൂർ: ഗുരുവായൂർ ഇന്നർ റിംഗ് റോഡിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. ബൈക്കുകൾ ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് പോലീസ് നടത്തിയ പരിശോധനയിൽ 400 ഓളം ബൈക്കുകളാണ് ഇന്നർ റിംഗ് റോഡിൽ മാത്രം അനധികൃതമായി പാർക്ക് ചെയ്തതായി കണ്ടിട്ടുള്ളത്. 150 ഓളം പോലീസുകാരേയാണ് ഇന്നർറിംഗ് റോഡിൽ മാത്രമായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
