ഗുരുവായൂർ: നിയുക്ത എ.ഐ.സി.സി സെക്രട്ടറി അഡ്വ. എസ് ശരത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി. ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എം ശിഹാബിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഡി.സി.സി മെമ്പർ ഒ.കെ.ആർ മണികണ്ഠൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിഷി ലാസർ, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.ബി വിജു, പ്രതീഷ് ഓടാട്ട് തുടങ്ങിയവർ പങ്കെടുത്തു
