Friday, September 20, 2024

കോവിഡ് വ്യാപനം: ആംബുലൻസുകളിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി എടക്കഴിയൂർ പുല്ലഞ്ചിറ സോഷ്യൽ വെൽഫെയർ ക്ലബ്ബ്

ചാവക്കാട്: കോവിഡ് വ്യാപകമായ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി   എടക്കഴിയൂർ പുല്ലഞ്ചിറ സോഷ്യൽ വെൽഫെയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാവക്കാട്  മേഖലയിൽ സേവനം നടത്തുന്ന ആംബുലൻസുകളിലേക്ക് പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു. കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ്, എടക്കഴിയൂർ ലൈഫ് കെയർ ഹ്യൂമൻ ഓർഗനൈസേഷൻ, അകലാട് നബവി, നവോത്ഥാൻ ആംബുലൻസ് എന്നിവർക്കാണ് പി.പി.ഇ കിറ്റുകൾ നൽകിയത്. ഭാരവാഹികളായ സനീഷ്, സാലി, ഷെമീം, അഫ്സൽ, നിഷാദ്, ഷഹീൻ, ഹക്കീം, ഹാരിസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments