Saturday, April 11, 2026

കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി: ഗാന്ധിജയന്തി ആഘോഷം നടത്തി

പുന്നയൂർക്കുളം: കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം കമ്മറ്റി അണ്ടത്തോട് കുമാരൻപടി രാജീവ്ഭവനിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ഡി.സി.സി. ജനറൽസെക്രട്ടറി എ.എം. അലാവുദ്ധീൻ പുഷ്പാർച്ചന നടത്തി ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ചാലിൽ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ മുഹമ്മദുകുട്ടി, റാഫി മാലിക്കുളം, മായിൻ, ഷരീഫ് എന്നിവർ സംസാരിച്ചു. യൂത്ത് നേതാക്കളായ ഷമീർ, കിരൺ, മുസ്തഫ, ഷംഷാദ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments