Wednesday, October 28, 2026

ഓപ്പറേഷൻ തൂഫാൻ; എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

നിരോധിത രാസലഹരിയായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൈപ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഫാഹിസാ(24)ണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കയ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിനകത്തെ കിടപ്പ് മുറിയുടെ ബെഡ് ഷീറ്റിനടിയിൽ നിന്ന് 2.930 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. തൃശ്ശൂർ റൂറൽ ജില്ലാ നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്പെക്ടർ ജയൻ, ഡാൻസാഫ് എസ് ഐ പ്രദീപ്, എ എസ് ഐ ലിജു ഇയ്യാനി, എസ് സി പി ഒ ബിജു, സി പി ഒ മാരായ നിഷാന്ത്, സുർജിത് സാഗർ, കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രഞ്ജിത്ത് കെ, എസ് ഐ മാരായ അനന്തകൃഷ്ണൻ, തോംസൺ ആന്റണി, എസ് സി പി ഒ മിഥുൻ ലാൽ, സി പി ഒ ആഷിഖ് എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments