Tuesday, October 27, 2026

ഗുരുവായൂർ അഴുക്കുചാൽ പദ്ധതി; അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും അസിസ്റ്റൻ്റ് എൻജിനീയറെയും നിയമിക്കും

ഗുരുവായൂർ: ഗുരുവായൂർ അഴുക്കുചാൽ പദ്ധതിക്ക്   പ്രത്യേകമായി അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും അസിസ്റ്റൻ്റ് എൻജിനീയറെയും നിയമിക്കാൻ തീരുമാനമായതായി എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു. ഗുരുവായൂർ മണ്ഡലത്തിലെ പ്രവർത്തികൾ സംബന്ധിച്ച മന്ത്രി മോൻസ് ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിലാണ്  ആവശ്യം മന്ത്രി അംഗീകരിച്ചതെന്ന് എംഎൽഎ പറഞ്ഞു. അണ്ടത്തോട് പെരിയമ്പലം ഭാഗത്തെ കടൽക്ഷോഭം തടയുന്നതിന് 700 മീറ്റർ ദൂരം ടെട്രോപ്പാഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കുന്ന പ്രവർത്തി എ.ഡി.ബി പദ്ധതിയിലേക്ക്  ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായി. ചേറ്റുവ പുഴയിൽ ജലനിരപ്പ് കണക്കാക്കുന്നതിന് റിവർഗേജ് സംവിധാനം നടപ്പിലാക്കണമെന്നുള്ള എംഎൽഎയുടെ ആവശ്യവും യോഗത്തിൽ അംഗീകരിച്ചു. കടപ്പുറം പഞ്ചായത്തിൽ കടൽഭിത്തി നിർമിക്കുന്നതിനുള്ള പ്രൊപ്പോസൽ ലോകബാങ്ക് പദ്ധതിയിലേക്ക് നൽകിയതായി മന്ത്രി അറിയിച്ചു. ബജറ്റിൽ ഉൾപ്പെടുത്തിയ ചക്കംകണ്ടം സ്ലൂയിസ് നിർമാണ പ്രവർത്തിക്ക് ഭരണാനുമതി നൽകുന്ന നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർമാർ, സൂപ്രണ്ടിംഗ് എൻജിനിയർമാർ, എക്സിക്യൂട്ടീവ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് , അസിസ്റ്റൻ്റ് എൻജിനിയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments