ചാവക്കാട്: പ്രക്ഷുബ്ധസാമൂഹികാന്തരീക്ഷത്തിൽ സംഗീത സാംസ്‌കാരിക പ്രവർത്തനത്തനങ്ങളാൽ പ്രതിരോധം സൃഷ്ടിക്കാനാവുമെന്ന് ചലച്ചിത്ര സംവിധായകൻ പി. ടി. കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് സംഘടിപ്പിച്ച “നമ്മൾസ് മെഹ്ഫിൽ” സംഗീത നിശ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ പ്രസിഡണ്ട് ഹക്കീം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു. കീക്കോട്ട് ഹൈദ്രോസ് തങ്ങൾ മുഖ്യാതിഥിയായി. ഹാർമോണിസിസ്റ്റ് കബീർ ചാവക്കാട്, നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് യു.എ.ഇ. മുൻ പ്രസിഡണ്ട് മുബാറക് ഇമ്പാർക്ക്, എച്ച്.എസ് നാസർ, സി.പി കുഞ്ഞുബാവ, പി.കെ ഫസലുദ്ദീൻ, വി.സി.കെ. ഷാഹുൽ, സി.എം. ജനീഷ് അബൂബക്കർ പി. പി, നൗഷാദ് തെക്കുംപുറം, സുൽഫിഖർ പുന്ന, അബ്‌ദുൽ കരീം താമരത്ത്, സുഭാഷ് വി.പി, ഷബീർ ശോഭ ഡിജിമാക്സ്, അൽതാഫ് യു.ആർ, റഹീം മണത്തല, മുജീബ് സി.എം, കെ. പി. അഷറഫ്, അനീഷ് പാലയൂർ, ഷാജഹാൻ എ.പി.തുടങ്ങിയവർ സംസാരിച്ചു. സന്ധ്യ ടീച്ചർ, അനീഷ് കരുനാഗപ്പള്ളി, നൂറുദ്ദീൻ പി, മജീദ് അഫ്നാസ്, ജബ്ബാർ കെ.എം തുടങ്ങിയവർ സായന്തനം സംഗീത സാന്ദ്രമാക്കി. കൺവീനർ യഹ്‌യ ഒരുമനയൂർ സ്വാഗതവും ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരൂവായൂർ നന്ദിയും പറഞ്ഞു.
