Friday, September 20, 2024

രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി പോലീസ് അറസ്റ്റ് ചെയ്തു; രാഹുൽ ഗാന്ധി നിലത്ത് വീണു; പോലീസ് മർദിച്ചതായും തള്ളിയിട്ടതായും രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി പുറപ്പെട്ട രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി-ഉത്തർപ്രദേശ് യമുന ഹൈവേയിൽ വച്ച് ഉത്തർപ്രദേശ് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളമുണ്ടായി.

രാഹുൽ ഗാന്ധി നിലത്ത് വീണു. പോലീസ് മർദിച്ചതായും തള്ളിയിട്ടതായും രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുലിന്റേയും പ്രിയങ്കയുടേയും വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞതിനെ തുടർന്ന് കാൽനടയാത്രയായിട്ടാണ് ഇരുവരും പ്രവർത്തകർക്കൊപ്പം ഹത്രാസിലേക്ക് നീങ്ങിയത്. പലതവണകളായി യുപി പോലീസ് രാഹുലിനേയും സംഘത്തേയും തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പോലീസിനെ വകഞ്ഞുമാറ്റി മുന്നോട്ടേക്ക് നീങ്ങുകയായിരുന്നു. ഒടുവിൽ പോലീസ് പ്രവർത്തകരെ ലാത്തിചാർജ് നടത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഒരു കുടുംബത്തെ അവരുടെ വിലാപത്തിൽ കണ്ടുമുട്ടുന്നത് യുപി സർക്കാരിനെ ഭയപ്പെടുത്തുന്നു. യോഗി ആദിത്യനാഥ് ഇങ്ങനെ പേടിക്കരുതെന്നും രാഹുൽ പറഞ്ഞു. കോവിഡ് പ്രതിരോധമെന്ന പേരിൽ യുപി സർക്കാർ ഹത്രാസിലും പരിസപ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങളേർപ്പെടുത്തിരിക്കുകയാണ്. അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ കൂടുന്നതിന് നിരോധനവും ഏർപ്പെടുത്തിയിരിക്കുകയാണ്.

ഉത്തർപ്രദേശ് അതിർത്തിയിൽ നേതാക്കളെ പോലീസ് തടഞ്ഞുനിർത്തിയെങ്കിൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധം ആരംഭിച്ചതോടെ വാഹനങ്ങൾ കടത്തിവിട്ടും. തുടർന്ന് ഗ്രേറ്റർ നോയിഡയിൽ വാഹനവ്യൂഹം നിർത്തിയ ശേഷം രാഹുലും പ്രിയങ്കയും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നടക്കാൻ തുടങ്ങി. ഹത്രാസിൽ നിന്ന് 142 കിലോമീറ്റർ അകലെ നിന്നാണ് ഇവർ നടത്തം ആരംഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments