Friday, November 22, 2024

സി.പി.എം പ്രവര്‍ത്തകരായ സഹോദരങ്ങളെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ആര്‍.എസ്.എസ് പ്രവർത്തകൻ പിടിയിൽ

കുന്നംകുളം: സി.പി.എം പ്രവര്‍ത്തകരായ സഹോദരങ്ങളെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ആര്‍.എസ്.എസ് പ്രവർത്തകൻ പിടിയിൽ. പുതുശ്ശേരി കളരിക്കല്‍ വീട്ടില്‍ ദിനീഷിനെ(34) യാണ് എ.സി.പി ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സഹോദരങ്ങളായ സനൂപിനെയും, സുധീപിനെയും പുതുശ്ശേരി അയ്യംകുളങ്ങര അമ്പലത്തിനു സമീപം വെച്ച് ആര്‍.എസ്.എസ് – ബി.ജെ.പി. പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിനു ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എയര്‍പോര്‍ട്ട് അലര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പ്രതി വിദേശത്ത് നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതോടെ എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതിയെ തടഞ്ഞു വെയ്ക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കുന്നംകുളം പോലീസ് വിമാന താവളത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ നാലു പ്രതികളെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐ ആനന്ദ്, എ.എസ്.ഐ.പ്രേംജിത്, സി.പി. ഒ മാരായ നിബു നെപ്പോളിയന്‍, സന്ദീപ്, ഇക്ബാല്‍ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments