Monday, July 27, 2026

തൊട്ടാപ്പ് ആനന്ദവാടിയിൽ പെട്ടി ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു

കടപ്പുറം: തൊട്ടാപ്പ് ആനന്ദവാടിയിൽ  നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വർക്ക് ഷോപ്പിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറു കളുമായി അഞ്ചങ്ങാടി ഭാഗത്തേക്ക് പോയിരുന്ന പെട്ടി ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ താഴ്ചയിലേക്ക് മറിഞ്ഞത്. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. താഴ്ചയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി ട്രാൻസ്ഫോർമറിന്റെ കാലിലും ഭിത്തിയിലും ഇടിച്ച ശേഷമാണ് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments