Saturday, July 25, 2026

ഡൽഹിയിലെ വിദ്യാർത്ഥി സമരം; ഗുരുവായൂരിൽ സിഐടിയു പ്രതിഷേധം

ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിഐടിയു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.  ഗുരുവായൂരിൽ നടന്ന പ്രതിഷേധം സിഐടിയു ഏരിയ സെക്രട്ടറി എ.എസ്  മനോജ്  ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡണ്ട് കെ.എം അലി അധ്യക്ഷത വഹിച്ചു. സിഐടിയു ഗുരുവായൂർ കോഡിനേഷൻ കൺവീനർ ജെയിംസ് ആളൂർ സ്വാഗതവും എരിയ വൈസ് പ്രസിഡണ്ട് ഉണ്ണി വാറണാട്ട് നന്ദിയും പറഞ്ഞു. എരിയ കമ്മറ്റി അംഗങ്ങളായ എം.കെ സജീവൻ, എ.വി റെയ്നസ്, ശ്രീകുമാർ പാർത്ഥസാരഥി, വസന്ത വേണു, എം. ജയപ്രകാശ്  എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments