Wednesday, September 9, 2026

ദര്‍ശനത്തിന് മണിക്കൂറുകളുടെ കാത്തുനിൽപ്പില്ല; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു, ആഴ്ചയിൽ രണ്ടുദിവസം വെർച്ച്വൽ ക്യൂ

ഗുരുവായൂർ: മണിക്കൂറുകൾ കാത്തു നിന്നുള്ള ഗുരുവായൂർ ക്ഷേത്രദർശനത്തിന് അറുതിയാകുന്നു. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സേവനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി ദര്‍ശന സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ക്രമീകരണമാണ് ഒരുക്കുന്നത്. വിര്‍ച്വല്‍ ക്യൂ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി വരുന്നവര്‍ക്ക് സുഗമമമായ ദര്‍ശനം ഒരുക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് നാലുമുതല്‍ ആഴ്ചയില്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിര്‍ച്വല്‍ ക്യൂ ബുക്കിങ് പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി ഭക്തര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സെറ്റ് ആയ https://guruvayurdevaswom.in സന്ദര്‍ശിക്കണം. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഭക്തര്‍ക്ക് സുഗമമമായ ദര്‍ശനം ഉറപ്പാക്കാനായി ദേവസ്വം മാനേജിങ് കമ്മിറ്റി എടുത്ത തീരുമാനപ്രകാരമാണ് ഓണ്‍ലൈന്‍ ബുക്കിങ് ദര്‍ശന സൗകര്യം ആരംഭിച്ചിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments