വ്യാജ സ്വർണ്ണം കൈവശംവെച്ച് പണം തട്ടാൻ ആസൂത്രണം നടത്തുന്നതിനിടെ ഹൈവേ റോബറി കേസുകളിലെ പ്രതികളടക്കമുള്ള ആറംഗ സംഘടിത കുറ്റവാളി സംഘത്തെ അന്തിക്കാട് പോലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.ഹൈവേ റോബറി കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള വാടാനപ്പള്ളി തളിക്കുളം സ്വദേശി പണിക്കവീട്ടിൽ വീട്ടിൽ മുബാറക്ക് എന്ന മുബി (36), വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള വാടാനപ്പള്ളി തളിക്കുളം സ്വദേശി അറക്ക വീട്ടിൽ അഖിൽ (29), തളിക്കുളം സ്വദേശി അറയ്ക്ക പറമ്പിൽ വീട്ടിൽ ജീവൻ (36), വാടാനപ്പള്ളി ഗണേശ മംഗലം സ്വദേശി പുതുക്കാട് വീട്ടിൽ വിഷ്ണു പി എച്ച് (29), വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി വന്നേരി വീട്ടിൽ വിഷ്ണു വി വി (30), വാടാനപ്പള്ളി തളിക്കുളം സ്വദേശി പണിക്കവീട്ടിൽ വീട്ടിൽ ഷായിർ (36) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞാണി സിൽവർ ബാറിൽ ഏതാനും പേർ കുറ്റകൃത്യം ചെയ്യുന്നതായി ഒത്തുകൂടിയിട്ടുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, കാഞ്ഞാണി സിൽവർ ബാറിന് മുന്നിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നും മെറ്റൽ നിർമ്മിതമായ സ്വർണ്ണ നിറത്തിലുള്ള മൂന്ന് വ്യാജ സ്വർണ്ണ ബിസ്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു.
മുബാറക് മുബി വാടാനപ്പിള്ളി, വലപ്പാട്, അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച , ഹൈവേ റോബറി എന്നിങ്ങനെയുള്ള അഞ്ച് കേസുകളിലും രണ്ട് വധശ്രമക്കേസുകളിലും വീടുകയറി ആക്രമണം നടത്തിയ ഒരു കേസ്സിലും മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് അപകടമുണ്ടാക്കിയ രണ്ട് കേസിലും അടക്കം പത്ത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. അഖിൽ പാലക്കാട് മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹൈവേ റോബറിക്കേസിലെ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ റിജി, എസ് സി പി ഒ സജു, സി പി ഒ മാരായ ഗോപകുമാർ, അനൂപ്. ഡാൻസാഫ് അംഗങ്ങളായ ജി എസ് ഐ ഷൈൻ, ജി എസ് സി പി ഒ മാരായ സോണി പി എക്സ്, കൃഷ്ണദാസ് വി എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
