ചാവക്കാട്: നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച ക്രമക്കേടിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രതാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് കോടതി സമുച്ചയത്തിനു മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ. തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ബിജു വലിയ പറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഫരീദാബാനു ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഡ്വ. ഫ്രെഡ്ഡി പയസ്, അഡ്വ. ഷീജ ജോസഫ്, അഡ്വ. വിജയൻ ചൊവല്ലൂർ, അഡ്വ. സജിബ ജാവേദ്, അഡ്വ. ഫിർദൗസിയ, അഡ്വ. വിജി കെ പി, അഡ്വ: സിജെ ചെറുവത്തൂർ, അഡ്വ. ഡാലി, അഡ്വ. സജിത, അഡ്വ. സോന, അഡ്വ. ഫറ റഷീദ്, അഡ്വ. ലിഡ് വിൻ എന്നിവർ സംസാരിച്ചു.
