ഒരുമനയൂർ: ഹെൽത്തി കേരളയുടെ ഭാഗമായി ഒരുമനയൂർ പഞ്ചായത്തിലെ മുത്തംമാവ് മുതൽ തങ്ങൾപടി വരെയുള്ള കടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. വഴിയോര കച്ചവട സ്ഥാപനങ്ങൾ, കൂൾ ബാർ, ബേക്കറി, ഹോട്ടൽ, കോഴിക്കട, പലഹാര കടകൾ, ബാർബർ ഷോപ്പ്, കാറ്ററിംഗ് സെന്ററുകൾ എന്നിവിടങ്ങളിലാണ് വ്യാപകമായി പരിശോധന നടത്തിയത്. ഹെൽത്ത് കാർഡ് ഇല്ലാത്ത പാചക തൊഴിലാളികൾ, ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങൾ, കുടിവെള്ള പരിശോധന നടത്താത്ത ജ്യൂസ് കടകൾ, ഹരിത നിയമം പാലിക്കാത്ത സ്ഥാപനങ്ങൾ എന്നിവക്കെതിരെ നോട്ടീസ് നൽകി. പരിശോധനയിൽ കുടിവെള്ളം പരിശോധന നടത്താത്ത സ്ഥാപനങ്ങൾ, പഴകിയ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചിട്ടുള്ളതുമായ കടകൾക്കും പിഴ ചുമത്തി. വില്യംസ് പാലത്തിന് സമീപമുള്ള ടേസ്റ്റി ബേക്കറിയിൽ നിന്ന് പിഴ ഈടാക്കി. ഒരുമനയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് പി.എം വിദ്യാസാഗർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിഫാന, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എൻ.എസ് സുമംഗല എന്നിവർ നേതൃത്വം നൽകി.
