ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ജീവകാരുണ്യ സമിതിയുടെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി കസ്തൂർബ ബാലിക സദനത്തിലേക്ക് 15 കട്ടിലും തലയിണയും ബെഡ്ഷീറ്റും നൽകി.
പൈതൃക അംഗം ശശികുമാർ കൊടമന, ഭാര്യ ഉഷ ശശികുമാർ, മകൾ രശ്മി ശശികുമാർ എന്നിവരാണ് ഇവ സ്പോൺസർ ചെയ്തത്. കസ്തൂർബ ബാലിക സദനത്തിൽ നടന്ന ചടങ്ങ് ഗുരുവായൂർ മുനിസിപ്പൽ കൗൺസിലർ എ.വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പൈതൃകം കോർഡിനേറ്റർ അഡ്വ. രവിചങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. ശശികുമാർ കൊടമനയിൽ നിന്ന് 15 കട്ടിലുകൾ ബെഡ് ഷീറ്റുകൾ തലയിണകൾ എന്നിവ ബാലിക സദനം മുതിർന്ന അംഗം പാരാത്ത് ലീല മേനോൻ ഏറ്റുവാങ്ങി. സദനം പ്രസിഡണ്ട് പി. മുരളീധരൻ കൈമൾ, സെക്രട്ടറി സജീവൻ നമ്പിയത്ത്, കെ. സുഗതൻ, നിർമ്മല നായ്ക്കത്ത്, മുരളി അകമ്പടി ,രവി വട്ടരങ്ങത്ത്, സുരേഷ് മുണ്ടതറ, പി. ഗംഗാദേവി, ജ്യോതി ആർ നാഥ്, ബിന്ദു രാജശേഖരൻ എന്നിവർ സംസാരിച്ചു.

