ചാവക്കാട്: ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറി ഇ.വി മുഹമ്മദാലി അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സംഘടന സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ.എം ദിനകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പ്രകാശ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തോമസ് വടക്കൻ, സിനീഷ് പുന്നക്കുഴി, സോമൻ, ജെയ്നി, അഷ്കർ, ഷൈലജ ദേവൻ എന്നിവർ സംസാരിച്ചു.

