മണ്ണുത്തിയിൽ ഗൃഹനാഥനെ മർദ്ദിച്ചു ബന്ദിയാക്കി 47 പവൻ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സ്വർണ്ണാഭരണങ്ങളും പണവും കവർച്ച സൂത്രധാരനും കേസിലെ പ്രധാന പ്രതിയുമായ രാജസ്ഥാൻ സ്വദേശി സൂരജ് പവാർ എന്നയാളെയാണ് രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ മാന്ദ്ഫിയ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ് മുഖിൻ്റെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ഷാഡോ പോലിസും മണ്ണുത്തി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ തിരുട്ട് ഗ്രാമത്തിൽ ഒളിച്ചു താമസിച്ച ഇയാളെ രണ്ടു ദിവസം നീണ്ട നിരീക്ഷണത്തിനോടുവിലാണ് സഹസികമായി പോലീസ് പിടികൂടിയത്. കവർച്ച ചെയ്യപ്പെട്ട സ്വർണ്ണഭരണങ്ങളിൽ 26 പവൻ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.മധ്യപ്രദേശിലെ സിഹോർ എന്ന ഗ്രാമത്തിൽ ജനിച്ച സൂരജ് പവാർ എന്നയാൾ ഇതാദ്യമയല്ല കവർച്ച കേസുകളിൽപെടുന്നത്. മദ്യപ്രദേശിലെ പ്രത്യേക ഗോത്ര വർഗ്ഗക്കാരായ ഇവർക്ക് മോഷണം ഒരു തൊഴിലാണ്. ഇവരുടെ ഗോത്ര രീതി പ്രകാരം ഏറ്റവും മികച്ച രീതിയിൽ കവർച്ചയും മോഷണവും നടത്തുന്നവർക്കാണ് അവർക്കിടയിൽ എളുപ്പത്തിൽ കല്യാണം നടക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇയാൾക്ക് മദ്യപ്രദേശിലും മഹാരാഷ്ട്രയിലും കർണാടകയിലുമായി ഒട്ടനവധി കവർച്ച കേസുകൾ നിലവിലുണ്ട്.

